Friday, June 4, 2010

രാവണഖഡ്ഗം (ഇടവേളയ്ക്കു മുന്‍പ്)


ങ്ങനെ, ചെര്‍പ്പില്‍ക്കാവിലെ ഉത്സവം അടുക്കാറായി ..

കഴിഞ്ഞ നാലു വര്‍ഷമായി സ്ഥിരം അവിടെ നാടകം അവതരിപ്പിക്കുന്ന സംഘമാണ് ആല്‍ത്തറ ബ്രദേര്‍സ് (ഹ്ഹോ സമ്മതിക്കണം) .. ഈ നാലു വര്‍ഷവും ഞങ്ങളുടെ നാടകത്തില്‍ അഭിനയിക്കുന്നവര്‍ ഒരേ ആളുകള്‍ (ഇപ്പൊ സമ്മതിച്ചല്ലോ അല്ലെ ? ) !!

ആളുകള്‍ മാത്രമല്ല
ഒരേ ഉള്ളത് ..
ഒരേ കഥ , ഒരേ സീനുകള്‍ , ഒരേ വേഷങ്ങള്‍ ..

ഇതൊന്നും വേണംന്ന് വച്ചു ചെയ്യുന്നതല്ല.. കഥ , തിരക്കഥ , സംഭാഷണം , സംവിധാനം , ഗാനരചന , സംഗീതം തുടങ്ങി ഒരു സീരിയലിലെ എല്ലാ ചുമടുകളും എടുത്തിട്ടും ക്ഷീണിക്കാതെ അതില്‍ ഡബിള്‍റോളും ചെയ്തു തിളങ്ങിയിരുന്ന മധുമോഹന്‍ ആയിരുന്നു അക്കാലത്തെ ഞങ്ങളുടെയൊക്കെ ഹീറോ ! ഉടുക്കുന്ന ലുങ്കി പോലും മാറാതെ പുള്ളിക്ക് ഇത്രെയുമൊക്കെ ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്കെന്തു കൊണ്ടു ആയിക്കൂടാ എന്ന ചിന്തയാണ് ഞങ്ങളെ അങ്ങിനെയാക്കിയത് ..ഹല്ല പിന്നെ !

ഭഗവതി സഹായിച്ച് എല്ലാ വര്‍ഷവും ഞങ്ങളുടെ നാടകത്തിന്റെ കളക്ഷന്‍ കൂടിക്കൂടി വരാറുണ്ട് എന്നത് മാത്രമാണ് ആകെയുള്ള സമാധാനം.. കഴിഞ്ഞ വര്‍ഷം അര്‍മാദിച്ചു.. ചീഞ്ഞതെന്നു വിചാരിച്ച് തീര്‍ത്തും മണ്ടന്മാരായ ഞങ്ങളുടെ നാട്ടിലെ കാണികള്‍ എറിഞ്ഞ പല തക്കാളികളും ചീഞ്ഞതല്ലായിരുന്നു.. അത് വച്ചു നല്ല അസ്സല് മോരുകറി അമ്മ ഉണ്ടാക്കിത്തന്നു .. കൊളസം മണി അവന്റെ അനിയന് കൊടുത്തത് ഏതോ ഒരുത്തന്‍ എറിഞ്ഞു കൊടുത്ത നല്ല ഒരു ജോഡി ചെരുപ്പാണ് .. ചുരുക്കം പറഞ്ഞാല്‍ , ഇങ്ങനെ എന്തെങ്കിലുമൊക്കെ തടയും എന്ന് പ്രതീക്ഷിച്ചു മാത്രമായി ഇപ്പൊ നാടകം കളിക്കല്‍ എന്ന അവസ്ഥയായി...

പക്ഷെ ഞങ്ങളുടെ എതിരാളികള്‍ (സ്റ്റാര്‍ ഫ്രെണ്ട്സ് ക്ലബ്) കാശുള്ളവര്‍ ആയിരുന്നു.. അന്നത്തെ ട്രെന്‍ഡ് ആയ ബാലെ ആയിരുന്നു ആ വര്‍ഷം അവന്മാര്‍ പ്ലാന്‍ ചെയ്തിരുന്നത്.. അതും പുരാണ കഥ !

എല്ലാ വര്‍ഷവും അവരുടെ പരിപാടിക്ക് കയ്യടിയും ഞങ്ങളുടെ നാടകത്തിനു കല്ലേറും മാത്രം കിട്ടിയിരുന്നത് കൊണ്ടു സ്വാഭാവികമായും അസൂയ എന്ന വികാരം ഞങ്ങളുടെ ഉള്ളില്‍ കൂട് കൂട്ടിക്കഴിഞ്ഞിരുന്നു ..

അസൂയ , അതല്ലേ എല്ലാം ... !

"ഇത്തവണ അവരുടെ പരിപാടി പൊളിക്കണം " സനല്‍ ഇടി കിട്ടാനുള്ള വകുപ്പുകള്‍ ഇറക്കിത്തുടങ്ങി..
"എങ്ങനെ" എല്ലാരും ആകാംക്ഷിച്ചു ..
"എസ്തപ്പാന്‍ ആശാന്‍ ആണ് മക്കളേ പ്രധാന നടന്‍ ... പോരെ ? " സനല്‍ പറഞ്ഞു

തുരുപ്പ് കളിക്കുമ്പോള്‍ നാലു ജാക്ക് ഒന്നിച്ചു വന്ന മാതിരി എല്ലാരുടേം മുഖം തെളിഞ്ഞു.

എസ്തപ്പാന്‍ ആശാന്‍ ... കലാകാരന്മാരിലെ ഏറ്റവും വലിയ കുടിയന്‍ , അല്ലെങ്കില്‍ , ഏറ്റവും വലിയ കുടിയന്മാരിലെ കലാകാരന്‍ .. (കടപ്പാട്: സ്വാതി തിരുന്നാള്‍ )
ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാന്നാര്‍ മത്തായിയിലെ
ഗീര്‍വാസീസ് ആശാനെപ്പോലത്തെ ഒരു ഐറ്റം..

പ്രായം കുറച്ചായെങ്കിലും ആള് സുന്ദരനാണ്.. ചിരിക്കുമ്പോള്‍ ആശാന്റെ മുഖം കണ്ടാല്‍ പഴയ അശോക്‌ ലെയ്ലാന്ഡ് ബസ്സിന്റെ ഗ്രില്‍ പോലെ മനോഹരമാണ് ..
പട്ടയടിയുടെ കാര്യത്തില്‍ എന്റെ ചിറ്റപ്പന്‍ ധിംധി മത്തായി ആണെങ്കില്‍ എസ്തപ്പാന്‍ ആശാന്‍ ഫാന്റം പൈലിയാണ്..

കനത്ത വെള്ളമടി കാരണം പുള്ളിയെ ഈയിടെയായി നാടകങ്ങളില്‍ കാണാറില്ല .. പക്ഷെ,വിനാശകാലേ വിപരീത ബുദ്ധി എന്നുള്ള ചൊല്ല് അന്നും ഉണ്ടായിരുന്നതിനാല്‍ സ്റ്റാര്‍ ഫ്രെണ്ട്സ്ഇത്തവണ ബാലെ കളിക്കാന്‍ ആശാനെ ബുക്ക്‌ ചെയ്തു.. ആശാന്‍ ഞങ്ങളുമായി നല്ല കമ്പനിയാണ്.. അത് കൊണ്ടു ഈ ന്യൂസ് കേട്ട ഉടനെ ഞങ്ങള്‍ നേരെ അങ്ങേരുടെ അടുത്ത് ചെന്നു..

ചാര പ്രവൃത്തി ചെയ്തു നല്ല ശീലമുള്ളത് കൊണ്ട് നയത്തില്‍ പുള്ളിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.. ബാലെയുടെ പേര് രാവണഖഡ്ഗം .. വമ്പിച്ച സെറ്റപ്പ് ആണ് പോലും..ആശാനാണ് രാവണന്‍ ! കൊസ്ട്ട്യൂംസ് റെഡി ആവുന്നു , റിഹേഴ്സല്‍ തുടങ്ങിക്കഴിഞ്ഞു.. ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ആശാന്‍ ഞങ്ങളുടെ കോണ്‍ഫിഡന്‍സ് ചവിട്ടിതാഴ്ത്തികൊണ്ടിരുന്നു.. ആശാന് ഒരു പട്ടക്കുപ്പിയും കാഴ്ച വച്ചു ഞങ്ങള്‍ മടങ്ങി..

അവന്മാരുടെ ബാലെ എങ്ങനെ അലമ്പാക്കും എന്ന വിഷയം അന്ന് തന്നെ ഗവേഷണത്തിന് വച്ചു. പല പ്രബന്ധങ്ങളും അവതരിക്കപ്പെട്ടു.. പക്ഷെ, എങ്ങനെ സാരി ഉടുത്താലും സില്‍ക്ക് സ്മിത വാഷര്‍ കാണിച്ചിരിക്കും എന്ന് പറയുമ്പോലെ , എത്രെയൊക്കെ നല്ല കാര്യങ്ങള്‍ ആലോചിച്ചിട്ടും ഞങ്ങള്‍ അവസാനം ഉഡായിപ്പില്‍ തന്നെ എത്തിച്ചേര്‍ന്നു.. എസ്തപ്പാന്‍ ആശാനെ പട്ട കൊടുത്തു മയക്കുക.. പിന്നെ നാടകം തനിയെ അലമ്പായിക്കോളും..

അങ്ങനെ പദ്ധതി തയ്യാറായി..

കാത്തിരിപ്പിനൊടുവില്‍ ഉത്സവം തുടങ്ങി.. മൂന്നാം നാള്‍ ആണ് ബാലെ.
സംഭവം നടപ്പിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്.. ഞങ്ങളുടെ തലവെട്ടം അവിടെ എവിടെയങ്കിലും കണ്ടാല്‍ മറ്റവന്മാര്‍ക്ക് ഡൌട്ട് അടിക്കും.. ഇടവേളയ്ക്കു മുന്പ് ആശാന്‍ രാവണന്റെ റോള്‍ അവിടെ തകര്‍ത്തു അഭിനയിക്കുന്നത് കണ്ട് ഡെസ്പ്പായ ഞങ്ങള്‍ പമ്മിപ്പതുങ്ങി സ്റ്റേജ്ന്റെ പിന്‍വശത്ത് കാത്തിരുന്നു..

ഇടവേള !

നാടകം 1 : രാവണഖഡ്ഗം (ഇടവേളയ്ക്കു ശേഷം) തുടര്‍ന്നേക്കും .. .......... ..... ..............

(സത്യസന്ധമായ എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി.. ഇനി ആ സത്യം ഞാന്‍ തുറന്നു പറയാം.. എന്നെ ആരും തടുക്കരുത്..

ഏകദേശം ഒരു ഒന്നര ഉണ്ടായിരുന്നു കയ്യില്‍ .. രണ്ടു പെഗ്ഗ് ആക്കാനും വയ്യ, ഒരു പെഗ്ഗിനു മുകളില്‍ ഉണ്ട്താനും .. ന്നാ പിന്നെ ആദ്യം ഒരു സ്മോള്‍ ഒഴിച്ചിട്ട് പിന്നെ ആ പെഗ്ഗ് അങ്ങട് ഒഴിക്കാം എന്ന് വച്ചു..
ഒരിക്കല്‍ കൂടി.. എല്ലാവര്‍ക്കും നന്ദ്രി നന്ദ്രി ..
പെഗ്ഗ് ഉടനെ വരുന്നതാണ് )

24 comments:

  1. "ഞങ്ങള്‍ പമ്മിപ്പതുങ്ങി സ്റ്റേജ്ന്റെ പിന്‍വശത്ത് കാത്തിരുന്നു.."

    എന്നിട്ട്....അടുത്ത ഭാഗം വേഗം പോരട്ടെ.

    ReplyDelete
  2. ഇടവേള പെട്ടെന്നായല്ലൊ..
    ആശാന്റെ രാവണന്‍ അരങ്ങ് തകര്‍ക്കുമൊ...
    കാത്തിരിക്കട്ടെ..

    ReplyDelete
  3. കൊലകൊമ്പാ ഇത്ര പെട്ടന്ന് ഇടവേളയിട്ട് ആളെ പറ്റിക്കരുതായിരുന്നു . :) ,,, മാഷെ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ ,,

    ReplyDelete
  4. ഇതെന്ത് "മ" വാരിക പോലെ, "തുടരും" :)
    ബാക്കി കൂടി ഇങ്ങട്ട് ഒഴുക്കന്‍റെ കൊമ്പാ!

    ReplyDelete
  5. എന്തോന്നാടാ ഈ എഴുതി വച്ചിരിക്കുന്നത്, പഴയ ആ ഗുമ്മില്ലല്ലോ ഒന്നിനും, ഛെ ഒരു സുഖവുമില്ല വായിക്കാന്‍




    അസൂയ , അതല്ലേ എല്ലാം ... !

    ReplyDelete
  6. ഒരു ഇടവേളയ്ക്കു ശേഷം വന്ന കൊമ്പന് പെട്ടെന്ന് ഇടവേളയ്ക്കു മുട്ടിയോ..വേഗമാകട്ടെ.

    ReplyDelete
  7. #ചിരിക്കുമ്പോള്‍ ആശാന്റെ മുഖം കണ്ടാല്‍ പഴയ അശോക്‌ ലെയ്ലാന്ഡ് ബസ്സിന്റെ ഗ്രില്‍ പോലെ മനോഹരമാണ് ...#

    ഈ ഗ്രില്ല് കണ്ട് പണ്ട് ഞാനും സംശയിച്ചിട്ടുണ്ട് ഈ ബസ്സ് ചിരിക്കുകയാണോന്ന്...:)

    അടുത്ത ഭാഗവും ചിരിപ്പിക്കുമന്ന പ്രതീക്ഷയോടെ,

    ReplyDelete
  8. ഇത്രപെട്ടന്നൊരു ഇടവേള ??????
    ശരി.... കാത്തിരിക്കാം.

    ReplyDelete
  9. ഇതു കുറച്ചു കഷട്ടമായി ഇത്ര പെട്ടന്ന് ഇടവേള വരും എന്ന് വിജരിച്ചില്ല. പെട്ടന്ന് ബാക്കി ഭാഗം വരും എന്ന പ്രതിക്ഷയോടെ .............

    ReplyDelete
  10. ഇന്റർവെൽ കഴിഞ്ഞില്ലേ മോനേ...!?

    വേം വാ!

    ReplyDelete
  11. വേഗം ബാക്കി കൂടെ എഴുതടെയ്‌

    ReplyDelete
  12. ഒരു മാതിരി കൂപ്പിലെ പരിപാടി ആയിപ്പോയീ..ബാക്കീം കൂടെ എഴുത്ത് ആനേ...ഉടനെ ..

    ReplyDelete
  13. മനോരമക്കും മംഗളത്തിനും പഠിക്കാ നീ??? തുടരും..!!
    മനസ്സിലാ ഒരു ലക്കം വായിച്ച് അടുത്ത ലക്കം വരെ കാത്തിരിക്കാ‍ന്‍ മനസില്ലാ..
    ഒത്തിരി വല്യ പോസ്റ്റ് ഒന്നും അല്ലല്ലോ.. പിന്നെ എന്തിനാ തുടരുന്നെ??
    ഒരു പോസ്റ്റ് വായിച്ച് അതില്‍ ഒരു സംഭവം പറഞ്ഞ് അടുത്ത പോസ്റ്റിലെക്ക് തുടര്‍ന്നാല്‍ മതിയായിരുന്നു...
    അവസാനം വരെ വായിച്ച് എനിക്കൊന്നും കിട്ടിയില്ലാ ഇതില്‍ നിന്ന്.
    എഴുതിയത് വരെ നന്നായിട്ടുണ്ട്.. തുടരുന്നത് എനിക്കിഷ്ട്ടല്ലാ അതോണ്ട് ഇനി വരില്ലാ തുടര്‍ച്ചയിലെക്ക്.. സോറി

    ReplyDelete
  14. ബാക്കി കൂടി വേഗം പോരട്ടെ ...
    ആശാന്‍ തകര്‍ക്കും എന്ന് വിചാരിക്കുന്നു

    ReplyDelete
  15. അതു ശരിയായില്ല പെട്ടെന്നു തന്നെ ഇടവേള കൊടുത്തത് അശാൻ സ്റ്റേജിലെങ്കിലും എത്തിയിട്ടു മതിയായിരുന്നു.. കാത്തിരിക്കാം കയ്യിൽ കസേരയുമായി.. ആശംസകൽ ആശാനെത്തിയാൽ അറിയിക്കണേ..

    ReplyDelete
  16. അസൂയ , അതല്ലേ എല്ലാം ... !

    എഴുതിയതു കണ്ട് പറഞതാ...


    അടുത്ത ഭാഗം ഈ കമന്റിനു ശേഷം തുടങ്ങുന്നതാണ് .....
    പ്ലീസ്‌ തുടങ്ങൂ

    ReplyDelete
  17. "തുരുപ്പ് കളിക്കുമ്പോള്‍ നാലു ജാക്ക് ഒന്നിച്ചു വന്ന മാതിരി "

    നാലെണ്ണം ഒന്നിച്ചു വന്ന അഴിച്ചു കുത്തണം പിന്നെന്തു സന്തോഷം!


    പോസ്റ്റ്‌ ചിരിപ്പിച്ചു അടുത്ത ഭാഗം പോരട്ടെ

    ReplyDelete
  18. കൊള്ളാം കേട്ടാ.. പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ ഇല്ലെങ്കില് അടിച്ച് ഗ്രില്ലിളക്കും പറഞ്ഞേക്കാം

    ReplyDelete
  19. എങ്ങനെ സാരി ഉടുത്താലും സില്‍ക്ക് സ്മിത വാഷര്‍ കാണിച്ചിരിക്കും എന്ന് പറയുമ്പോലെ


    hahahah..

    ReplyDelete
  20. സത്യസന്ധമായ എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി.. ഇനി ആ സത്യം ഞാന്‍ തുറന്നു പറയാം.. എന്നെ ആരും തടുക്കരുത്..

    ഏകദേശം ഒരു ഒന്നര ഉണ്ടായിരുന്നു കയ്യില്‍ .. രണ്ടു പെഗ്ഗ് ആക്കാനും വയ്യ, ഒരു പെഗ്ഗിനു മുകളില്‍ ഉണ്ട്താനും .. ന്നാ പിന്നെ ആദ്യം ഒരു സ്മോള്‍ ഒഴിച്ചിട്ട് പിന്നെ ആ പെഗ്ഗ് അങ്ങട് ഒഴിക്കാം എന്ന് വച്ചു..
    ഒരിക്കല്‍ കൂടി.. എല്ലാവര്‍ക്കും നന്ദ്രി നന്ദ്രി

    ReplyDelete
  21. എന്നാപ്പിന്നെ ആ പെഗ്ഗ് അങ്ങട്ട് ഒഴിക്കെന്റെ കൊമ്പാ..:)

    അല്ല ഇതെന്താ ബൂലോഗത്ത തുടര്‍ക്കഥാ സീസണാണോ ഇപ്പോ...

    ReplyDelete
  22. ഇടവേള എപ്പോൾ കഴിയും?

    ReplyDelete
  23. ഇടവേള വേണ്ടിയിരുന്നില്ല.

    ReplyDelete
  24. എന്നൽ പിന്നെ മുക്താർ വന്ന് അതിന്റെ ബാക്കി എഴുത്..ഹല്ല പിന്നെ..!!

    ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)