Friday, February 26, 2010

ഊട്ടുപുരയിലെ യക്ഷി - നടുക്കം !!


ഊട്ടുപുര പദ്ധതിയുടെ തുടക്കം ഇവിടെയുണ്ട് !

നഷ്ട്ടപ്പെട്ട ഇമേജ് തിരിച്ചു കൊണ്ടുവരാന്‍ എന്ത് വില കൊടുത്തും ഊട്ടുപുര-കുളക്കടവ് പദ്ധതി നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ, ഓപറേഷന്‍ ഊട്ടുപുരയുടെ ഏകദേശ സ്കെച്ച് റെഡി ആയി..

ആദ്യം അതിന്റെ ഉള്ളില്‍ കയറിപ്പറ്റണം.. രാത്രി മാത്രമേ അതിനു സാധിക്കുകയുള്ളൂ..

അമ്പലത്തിലെ പൂജാരി ഒരു പാവം എമ്പ്രാന്തിരി.. ആരോടും മിണ്ടുക പോലുമില്ല.. അദ്ദേഹത്തിന് ശബ്ദം ഉണ്ടോ എന്ന് പോലും പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.. ഞങ്ങള്‍ ആലിന്റെ ചുവട്ടില്‍ എന്ത് അലമ്പ് കാണിച്ചിട്ടും ഇത് വരെ അദ്ദേഹം ഒരു അക്ഷരം പോലും മിണ്ടിയിട്ടില്ല .. അത് കൊണ്ട് ഞങ്ങള്‍ക്ക് പുള്ളിയെ ഭയങ്കര റെസ്പെക്ടാണ്..

ഒരു വെള്ളിയാഴ്ച തന്നെ തിരഞ്ഞെടുത്തു..അതാവുമ്പോള്‍ യക്ഷിയെ പേടിച്ചു ഒരു പൂച്ച പോലും ആ വഴിക്ക് വരില്ലല്ലോ..

ഞങ്ങള്‍ ആറു പേര്‍ (എല്ലാം ഇരട്ടപ്പേരോട് കൂടിയത്) - മൂരി സുകു, ടെറര്‍ സുനി ,താറാവ് സജി ,കൊളസം മണി,കൊളുത്ത് സനല്‍, പിന്നെ ഞാനും (എനിക്ക് അന്ന് ഇരട്ടപ്പേര് ഇല്ല .. പിന്നെയാണ് കിട്ടിയത്.. അത് വേറെ ഒരു ഡെസ്പ് കഥ ! )

ഊട്ടുപുരയുടെ അടുത്ത് ചെന്നു.. ഒറ്റ വാതിലെ ഉള്ളൂ.. 'വട' ഇറങ്ങിപ്പോകാണ്ടിരിക്കാന്‍ വേണ്ടി അതില്‍ മണിച്ചിത്രത്താഴ് പോലെ ഒരു പൂട്ടിട്ട് സീല്‍ ചെയ്തു വച്ചിരിക്കുന്നു.. ഞങ്ങള്‍ ചുറ്റും കറങ്ങി.. കുളക്കടവിന്റെ ദിശയില്‍ , ദ്രവിച്ച ഒരു ജനല്‍ കണ്ടു ! ഇവന്‍ തന്നെ നമ്മുടെ ഇര.. ഒരാള്‍ക്ക് കഷ്ടി കയറാം..

സ്വതവേ ആക്രാന്തം അല്‍പ്പം കൂടുതലുള്ള സജി അതില്‍ പിടിച്ചു വലി തുടങ്ങി.. തേങ്ങാ ചിരണ്ടുന്നത് ലൌഡ് സ്പീക്കര്‍ വഴി കേള്‍ക്കുന്ന പോലെ സാമാന്യം നല്ല ശബ്ദം..

"കൊളുത്താണ് കലിപ്പ് " - സജി
"ഞാന്‍ എന്ത് കോപ്പ് ചെയ്തു" - സനല്‍ ഇപ്പൊ ശെരിക്കും കലിപ്പ്
"നീ അല്ലേടാ കൊളുത്തെ , ജനലിന്റെ കൊളുത്ത്" - സജി
"നീ ഇങ്ങു മാറ് .. ഞാന്‍ ശരിയാക്കാം " ഇതും പറഞ്ഞു സനല്‍ സജിയെ തള്ളി മാറ്റി ജനല്‍ സസൂക്ഷ്മം നിരീക്ഷിച്ചു ! എന്നിട്ട് പശുവിനെ കറക്കാന്‍ പോണ പോലെ വിരലുകള്‍ ഒരു പ്രത്യേക ആകൃതിയില്‍ വച്ച് ജനലിന്റെ വിടവിലൂടെ തിരുകിക്കയറ്റി എന്തൊക്കെയോ ചെയ്യുന്നു.. ഇവന്‍ ഇപ്പൊ ഒണ്ടാക്കും എന്ന മട്ടില്‍ സജിയും നില്‍ക്കുന്നു..

ഭേഷ് !! ജനല്‍ പാളി അതാ തുറന്നു വരുന്നു.. ഞങ്ങള്‍ പറന്നു മുന്നോട്ടാഞ്ഞു..

"അടുക്കരുത് ! എന്തായിരുന്നു നിന്റെയൊക്കെ ബഹളം.. ഇത്രേം ചെയ്‌താല്‍ ഇത് ഊരുന്ന കാര്യവും ഞാന്‍ നോക്കിക്കോളാം" കൊളുത്ത് ആധികാരികമായി പറഞ്ഞു.. ഞങ്ങള്‍ വീണ്ടും പിന്നോട്ട് നീങ്ങി ഒതുങ്ങി നിന്നു..

ചെത്തുകാരന്‍ കണാരന്‍ ചേട്ടന്റെ മോനാണ് കൊളുത്ത്. നിറഞ്ഞു കവിഞ്ഞ (നാട്ടുകാര്‍ 'അവിഞ്ഞ' എന്നും പറയും) കള്ളു മാട്ടം ഒരു തുള്ളി പോലും തുളുമ്പാതെ തെങ്ങില്‍ നിന്നും താഴെ എത്തിക്കുന്ന കണാരന്‍ ചേട്ടന്റെ മകനെ സൂക്ഷ്മത പഠിപ്പിക്കേണ്ട ആവശ്യം ഇല്ല.. യക്ഷിയുടെ വടയുടെ കാര്യം പറഞ്ഞപ്പോള്‍ താറാവിനെ നോക്കിയ അതേ ആരാധനയോടെ ഇത്തവണ ഞങ്ങള്‍ കൊളുത്തിനെ നോക്കി നിന്നു..

ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്ന പോലെ കൊളുത്ത് പയ്യെ ജനല്‍ കയ്യിലേക്ക് അടര്‍ത്തിയെടുക്കുന്നു.. പട്ടക്കുപ്പി പിടിക്കുന്ന സൂക്ഷ്മതയോടെ അത് പയ്യെ നിലത്തു ചാരി വയ്ക്കുന്നു.. ആകെ ഒരു പ്രൊഫഷണല്‍ ടച് ! പുവര്‍ ഗയ്.. ഇവന്‍ ഇവിടെ ഒന്നും ജീവിക്കെണ്ടാവനേ അല്ല ..

ജനല്‍ തുറന്നതോടു കൂടി ആകെ ബഹളമയം .. ഇത് വരെ എല്ലാം മാറി വീക്ഷിച്ചു കൊണ്ടിരുന്ന സുനി ഓടി വന്നു ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നു.. എല്ലാവരും കൂടി ഒരു കണക്കിന് പിടിച്ചു മാറ്റുന്നു..

"എടാ ഇതിന്റെ അകത്തു കുറ്റാകൂരിരുട്ടാണ്. ഇപ്പൊ കയറിയിട്ട് എന്തോ കാണാനാ ? ഇപ്പൊ നമ്മള്‍ ഇത് തുറക്കാന്‍ വേണ്ടി മാത്രം വന്നതാ.. നാളെ ഉച്ചയ്ക്ക് ഉള്ളില്‍ കയറണം" - ഞാന്‍

മനസ്സില്ലാമനസോടെ സുനി സമ്മതിച്ചു .. അങ്ങനെ അകത്തു കയറാനുള്ള വഴി റെഡി ആക്കി ഞങ്ങള്‍ പിരിഞ്ഞു..

കുളക്കടവ് സ്വപ്നം കാണണമെങ്കില്‍ മിനിമം ഉറങ്ങുവെങ്കിലും വേണം .. അന്ന് അതും സംഭവിച്ചില്ല !

പിറ്റേ ദിവസം.. ശനിയാഴ്ച ! അങ്ങനെ, കാത്തിരുന്ന ആ ദിവസം എത്തി.. രാവിലെ ഉറക്കം എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്ന ഞാന്‍ ആദ്യം കാണുന്നത് ചിറ്റപ്പന്റെ മുഖമാണ്.. ജീവിതത്തില്‍ ഇത് വരെ ചിറ്റപ്പനെ കണ്ടു ഇത്രേം സന്തോഷിച്ചിട്ടില്ല .. നല്ല കണി.. ഇന്ന് എന്തേലുമൊക്കെ നടക്കും !!

ഉച്ച സമയത്താണ് സ്ഥലത്തെ രംഭയും മേനകയും തിലോത്തമയും ഒക്കെ കുളം ഉഴുതു മറിക്കാന്‍ വരുന്നത്.. ഉച്ച വരെ എങ്ങനെ തള്ളി നീക്കിയെന്ന് ഒരു പിടിയുമില്ല .. പതിനൊന്നു മണിയോട് കൂടി അമ്പലവും പരിസരവും കാലിയായി.. ആറംഗ സംഘം ഊട്ടുപുരയുടെ അടുത്തെത്തി.. എല്ലാം വളരെ പെട്ടന്നായിരുന്നു.. ജനല്‍ പാളി എടുത്തു മാറ്റുന്നു, ആറു പേര്‍ ഉള്ളില്‍ കയറുന്നു , പാളി (പാളാന്‍ പോണല്ലേയുള്ളൂ !! ) എടുത്തു തിരികെ വയ്ക്കുന്നു.. എല്ലാം ഒരു ഒന്നേകാല്‍ മിനുട്ടിനുള്ളില്‍ കഴിഞ്ഞു..

എന്റെ പോന്നോ .. ഭാര്‍ഗവീ നിലയത്തില്‍ കയറിയ അവസ്ഥ.. മാറാമ്പലും പൊടിയും മാത്രം.. എല്ലാവന്മാരും തുമ്മലും തുടങ്ങി.. അവിടെയിരുന്ന എന്തോ എടുത്തു മാറാമ്പല്‍ ഒക്കെ വകഞ്ഞു മാറ്റി.. ചുവരുകളില്‍ പൊടി നിറഞ്ഞിരുന്നു.. അതിനു കീഴെ എന്തൊക്കെയോ ചിത്രങ്ങള്‍ പോലെ..

ദൈവമേ.... നാഗവല്ലിയുടെ പടം വല്ലതും ആയിരിക്കുമോ ? തുടച്ചു നോക്കി.. നല്ല ഒന്നാംതരം ചിത്രങ്ങള്‍ .. എല്ലാം തരുണീമണികളുടെ !! പല രൂപത്തില്‍ , പല ഭാവത്തില്‍ . . പല വേഷത്തില്‍ എന്ന് പറയണമെങ്കില്‍ എന്തേലും വേഷം വേണമല്ലോ.. അത് മാത്രം ഇല്ല !! കാര്യം മനസിലായി.. കുളക്കടവില്‍ നിന്നും ഇന്‍സ്പയെര്‍ഡായി പഴയ വീരന്മാര്‍ വരച്ചു വച്ചതാണ് .. ആറു ബള്‍ബ് ഒരേസമയം മിന്നി.. അതില്‍ അന്ജെണ്ണം ഒരുമിച്ചു തിരിഞ്ഞു പിന്നില്‍ നില്‍ക്കുന്ന കൊളസം മണിയെ നോക്കി.. മണി തിരിഞ്ഞു നോക്കിയില്ല.. പിന്നില്‍ ആരും ഇല്ലാത്തത് കൊണ്ടല്ല നോക്കാഞ്ഞത്‌ ,

ഞങ്ങളുടെ നാട്ടിലെ ഒരേയൊരു എം എഫ് ഹുസൈന്‍ അവന്റെ അപ്പന്‍ രാജപ്പന്‍ ആശാരിയാണ്‌ !!

എന്ത് പറയാന്‍ .. അപ്പൊ അങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കെടപ്പ്..ഓള്‍ഡ്‌ ജെനറേഷന്‍ പിടിവിട്ട് മുകളിലോട്ട് പോയ്ക്കോണ്ടേയിരിക്കുന്നു .. കോമ്പ്ലക്സ് ക്വാട്രപിള്ട് !!

ഓടു നീക്കണം.. ചുറ്റിനും നോക്കി.. സെറ്റപ്പ് അവിടെ തന്നെയുണ്ട്.. ചെറിയ ഒരു മരഗോവണി.. അതും കുളക്കടവിലേക്ക് നോക്കാന്‍ പറ്റിയ ഓടിനു നേരെ താഴെ ! ഇത്രെയും നേരം ബുദ്ധി കൊണ്ട് മാത്രം സഹായിച്ച ഞാന്‍ തന്നെ ആദ്യം കയറാമെന്ന് പറഞ്ഞു..

പറഞ്ഞില്ല , പറഞ്ഞാല്‍ സമ്മതിക്കില്ല.. അത് കൊണ്ട് ഞാന്‍ പറന്നു ചെന്നു ഗോവണിയില്‍ പതുക്കെ കയറി.. ഓടു നീക്കി.. തല കയറുന്നില്ല.. ഒരണ്ണം കൂടി മാറ്റി . പെര്‍ഫെക്റ്റ്‌ ! കുളക്കടവ് വിശാലമായി കാണാം.. ഭഗവതീ, പരീക്ഷണമാണോ.. ഒരു നാലഞ്ചു തരുണികളും മൂന്നു നാല് അമ്മച്ചിമാരും.. ആരും കുളത്തില്‍ ഇറങ്ങിയിട്ടില്ല .. അലക്കുകയാണ്.. അല്ല ! ഞങ്ങളുടെ ക്ഷമ അളക്കുകയാണ്...[നിങ്ങളുടെയും ക്ഷമ അളക്കുവാണോ ഞാന്‍ ? .. 'തുട'ക്കവും 'നടു'ക്കവും കഴിഞ്ഞു എങ്ങിനേം ഒന്ന് ഒടുക്കിയാല്‍ മതിയെന്നാണോ ? ഉടനേ ഒടുക്കാമേ ]

well... ഒടുക്കി........


17 comments:

 1. അമ്പടാ,
  ദേ ഒരുത്തന്‍ ഒളിഞ്ഞ് നോക്കുന്നേ...

  ReplyDelete
 2. ഹ ഹ പോരട്ടെ പോരട്ടെ..

  ReplyDelete
 3. നടുക്കം എന്ന് കണ്ടപ്പോ ഞെട്ടല്‍ എന്നാ കരുതിയത്, ഇത് നടു കഷ്ണമായിരുന്നോ?
  പോരട്ടെ.

  ReplyDelete
 4. ഇതു വരെ രസകരമായി പോന്നു. ബാക്കി കൂടെ എഴുതൂ...

  ReplyDelete
 5. തുടക്കിയില്ലേ... ഇനി ഒടുക്കം വരെ കുടുക്കിനോക്കട്ടെ, ഇടയ്ക്കു മുടക്കിയാല്‍ വിവരമറിയും...

  ReplyDelete
 6. ഞങ്ങളുടെ നാട്ടിലെ ഒരേയൊരു എം എഫ് ഹുസൈന്‍ അവന്റെ അപ്പന്‍ രാജപ്പന്‍ ആശാരിയാണ്‌ !! .............പാവം കൊളസം മണി.......ബാക്കി കൂടെ പോരട്ടെ ............

  ReplyDelete
 7. ഹ്മം..ഇയാള് ഇത് അവസാനിപ്പിക്കാന്‍ ഉദ്ദേശം ഇല്ലേ?

  ReplyDelete
 8. പെട്ടന്ന് ഒടുക്കണ്ട. മെല്ലെ രസിപ്പിച്ച്‌ രസിപ്പിച്ച്‌ ഒടുക്കിയാൽ മതി

  ReplyDelete
 9. "കുളക്കടവ് സ്വപ്നം കാണണമെങ്കില്‍ മിനിമം ഉറങ്ങുവെങ്കിലും വേണം"

  :) കൊള്ളാം.

  ReplyDelete
 10. ബാക്കി കൂടെ വേഗം പോരട്ടെ മാഷെ

  ReplyDelete
 11. ഓപറേഷന്‍ കുളിസീന്‍ കൊള്ളാം!

  ReplyDelete
 12. ഇത്‌ ഏതാണ്ട് ലത്‌ ആയി പോയല്ലോ ഒടുക്കത്തെ ഒരു ബ്രേക്ക്, ഖഡേ ... പര് ധോക്കാ എന്നൊക്കെ പറയും പോലെ‌.....

  ഓ.ടി: ഇങ്ങേരെ തന്നെയാണൊ അഭീടെ അടുത്ത് കണ്ടേന്ന് സംശയം തോന്നി പോണു

  ReplyDelete
 13. nannayittundu. ashamsakal....................

  ReplyDelete
 14. എഴുത്ത് മാഷേ ബാക്കി കൂടെ.. ആള്‍ക്കാരെ വെയിറ്റ് ചെയ്യിപ്പിക്കാതെ ..

  ReplyDelete
 15. കഷ്ടം! മുകളില്‍ കമന്റിയവരുടെ ആകാംക്ഷ കണ്ടില്ലേ?
  അല്ലാ അതുപോട്ടെ..എന്നിട്ട്??

  ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)