"ആലായാല്‍ തറ വേണം , അടുത്തോരമ്പലം വേണം, അമ്പലത്തിനടുത്തൊരു കുളവും വേണം.. "
ഞങ്ങളുടെ അമ്പലത്തിലും ഉണ്ടായിരുന്നു ഒരു ആല്‍മരം .. അതിനു തറ ഉണ്ടായിരുന്നില്ല , പക്ഷെ പകരം ഞങ്ങള്‍ എല്ലാരും അതിന്റെ കീഴെത്തന്നെ കൂട് കൂട്ടിയിരുന്നത് കൊണ്ട് വേറെ തറ കെട്ടേണ്ട എന്ന് ഫാരവാഹികള്‍ തീരുമാനിച്ചു പോലും !
ആലിനു കുളം കൊണ്ട് വലിയ പ്രയോജനം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിരുന്നു..
രാവിലെയും വൈകീട്ടും , എന്തിനു നട്ടുച്ചയ്ക്ക്ക് പൊരിവെയിലത്ത് പോലും മനസ്സമാധാനത്തോടെ [എന്ന ഭാവേന] ആ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് അവിടെ കുളിക്കാന്‍ വരാന്‍ പറ്റില്ല എന്ന് വരെയായി അവിടത്തുകാരുടെ പരാതി... അവസാനം ഈ പെണ്‍പിള്ളേരുടെ ശല്യം കാരണം ഞങ്ങള്‍ ആണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പൊറുതിയില്ലാ എന്നായി .
ഇത്രേം വലിയ ചെറുക്കനോട് എങ്ങനെ നേരിട്ട് ഇതൊക്കെ ചോദിക്കും എന്ന് ഓര്‍ത്തിട്ടായിരിക്കും അമ്മ ഈ കാര്യം അച്ഛന്റെ ഇളയ അനിയന്റെ വൈഫിനോട് [ഇളയമ്മയോട്] പറഞ്ഞു . ചിറ്റപ്പനെക്കൊണ്ട് പറയിപ്പിച്ചു എന്നെ നേരെയാക്കാം എന്ന വ്യാമോഹമായിരുന്നു അമ്മയ്ക്ക്.. എന്തായാലും ഇളയമ്മ ദൌത്യം ചിറ്റപ്പനെ ഏല്‍പ്പിച്ചു..
ചിറ്റപ്പന്‍ ! നല്ല ബെസ്റ്റ് ടീം ആണ്..
പട്ടയടിക്കാത്ത ചിറ്റപ്പനെ കാണുന്നത് നാട്ടുകാര്‍ക്ക് മകരവിളക്ക് കാണുന്നപോലെയാണ്.. വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ സംഭവിക്കുന്ന അത്ഭുതം... പുള്ളിയുടെ ആയകാലത്ത് ആ നാട്ടില്‍ പെണ്‍കുട്ടി ജനിക്കുന്നത് പോലും മാതാപിതാക്കള്‍ പേടിച്ചിരുന്നു.. അത്രയ്ക്ക് ഭീകരന്മാരായിരുന്ന വായ്നോക്കികളായിരുന്നു പുള്ളിയും പുള്ളിയുടെ കൂട്ടുകാരും ! അമ്മയും ഇളയമ്മയും ആ നാട്ടുകാര്‍ അല്ലാത്തത് കൊണ്ട് ഇതൊന്നും അറിയില്ലല്ലോ.. ആ നാട്ടില്‍ നിന്നോ അതിന്റെ ഒരു പത്തു നെയിബറിംഗ് ഗ്രാമത്തില്‍ നിന്നോ ചിറ്റപ്പന് പെണ്ണ് കിട്ടാത്തത് കൊണ്ട് കേരളത്തിന്റെ വടക്കേ അറ്റത് നിന്നാണ് ഇളയമ്മയെ ഒപ്പിച്ചത്.. എന്ന് വച്ചാല്‍ കെട്ടിയത് !!
അങ്ങനെ ഒരു ദിവസം ചിറ്റപ്പന്‍ എന്നെ പുള്ളിയുടെ വീട്ടിലോട്ട് വിളിപ്പിച്ചു.. ഞാന്‍ ചെല്ലുമ്പോള്‍ പുള്ളി രണ്ടു ഗ്ലാസ് പട്ടയൊക്കെ അടിച്ചു ഡോഞ്ജിയായിട്ട് ഇരിക്കുന്നു.. കൂടെ നാട്ടിലെ പേരെടുത്ത ക്രോണിക് ബാച്ചിലര്‍ കുടിയന്‍ 'കോട്ടമാങ്ങ' എന്ന ചെല്ലപ്പേരുള്ള രാമന്‍കുട്ടി അണ്ണനും ഉണ്ട്..
"എടാ നിന്നേം നിന്റെ കൂട്ടുകാരേം കുറിച്ച ചില ന്യൂസ് കേട്ടല്ലോ " ചിറ്റപ്പന്‍ . .
ദ കിങ്ങില്‍ മമ്മൂട്ടി പറയുമ്പോലെ 'വിനീത വിധേയന്റെ വിഡ്ഢിവേഷം കെട്ടി ' ഞാന്‍ അവിടെ നിന്നു..
കാണാന്‍ വരുന്നവരുടെ മുന്നില്‍ നാണിച്ചു നില്‍ക്കുന്ന പെണ്ണിനെപ്പോലെ ..
"നീയെന്താടാ ചേന വരയ്ക്കുന്നോ " എന്റെ ഭാവം കണ്ടു കോട്ടമാങ്ങയുടെ കമന്റ് .. അല്ലേട മ..മ... മാങ്ങേ , ഞാന്‍ മനസ്സില്‍ പറഞ്ഞു.. അങ്ങേരുമായി ഞങ്ങള്‍ പയ്യന്മാര്‍ പണ്ടേ കലിപ്പാ.. അത് വേറെ കഥ !
"എടാ നമ്മുടെ തറവാട്ടില്‍ ആരും ഇത് വരെ ഇങ്ങനെ കൂളി കളിച്ചു നടന്നിട്ടില്ല.. പിള്ളേര്കളി ഒക്കെ ഒരു പരിധി വരെ കൊള്ളാം.. പക്ഷെ ഇത് അങ്ങനെ അല്ലാലോ.. " വളരെ നിഷ്ക്കളങ്കനായി ചിറ്റപ്പന്‍ പറയുന്ന തള്ള് കേട്ട ഞാന്‍ വാ പൊളിച്ചു നില്‍ക്കുന്നു.. ഞാന്‍ നോക്കിയപ്പോ മോന്തിയ ഗ്ലാസ് പാതി നിര്‍ത്തി കോട്ടമാങ്ങയും അത്ഭുതത്തോടെ ചിറ്റപ്പനെ നോക്കി ഇരിക്കുന്നു...
ചിറ്റപ്പന്‍ തുടര്‍ന്നു , പട്ടയടി !
ഞാന്‍ അക്ഷമനായി കാത്തു നില്‍ക്കുന്നു.. ആകെ ഒരു അവാര്‍ഡ് പടത്തിന്റെ പ്രതീതി..
"നിന്റെയൊക്കെ പ്രായം കഴിഞ്ഞാണ് ഞങ്ങളും വന്നത്.. ഇത് പോലെ നാട്ടുകാര്‍ക്ക് തലവേദന ഉണ്ടാക്കുന്ന പണി ഒന്നും ഞങ്ങള് ചെയ്തിട്ടില്ലല്ലോ ? " ചിറ്റപ്പന്‍ ചോദ്യഭാവത്തില്‍ കോട്ടമാങ്ങയെ നോക്കുന്നു.. മാങ്ങ അത് ശെരി വച്ചിട്ടാണോ അതോ കഴുത്ത് ഉറയ്ക്കാത്തത് കൊണ്ടാണോ , തല കുലുക്കുന്നു ..
ചിറ്റപ്പന്‍ വീണ്ടും മോന്തുന്നു .. കുറേശ്ശേയായി നാക്ക് കുഴഞ്ഞു തുടങ്ങി.. പുള്ളി ഒന്ന് വീണാല്‍ വീട്ടില്‍ പോകാമായിരുന്നു.. ഞാന്‍ പട്ടക്കുപ്പിയിലേക്കും ചിറ്റപ്പന്റെ മുഖത്തേക്കും മാറി മാറി നോക്കുന്നു..
"നീയൊക്കെ കുഴത്തിലേക്ക് നോക്കിക്കൊണ്ട് ആലിന്റെ ചോട്ടില്‍ ഇരിക്കുന്നത് എന്ത് കോപ്പ് കാണാനാ ?"
'കുള'ത്തില്‍ നിന്നും 'കുഴ'ത്തിലേക്ക് ചിറ്റപ്പന്‍ തെന്നി വീണു കഴിഞ്ഞിരുന്നു !! മാങ്ങ പതുക്കെ അവിടെയുള്ള ഒരു കുഴിയിലേക്കും ചാരി !
"അവിടെ നിന്നാല്‍ കടവ് പോയിട്ട് തെങ്ങിന്റെ മണ്ട പോലും കാണാന്‍ പറ്റില്ലല്ലോടാ ? ഞങ്ങള് പണ്ട് ഊട്ടുപുരയുടെ ഉള്ളില്‍ കയറി ഓടു നീക്കിയാണ് കുളത്തിലേക്ക് നോക്കാറ് .. അവിടെ നിന്നാല്‍ കടവും കാണാം , കടവിലുള്ളവര്‍ ഞങ്ങളെ കാണുകയുമില്ല .. അല്ലേടാ കൊട്ടമാങ്ങെ ? "
ചെര്‍പ്പില്‍ക്കാവിലെ വെടിക്കെട്ടിന് പൊട്ടിക്കുന്ന അമിട്ട് ഒരെണ്ണം എന്റെ തലയുടെ ഏകദേശം ദക്ഷിണ-മധ്യ ഭാഗത്തായി പൊട്ടുന്ന പോലൊരു തെളിച്ചം ! രണ്ടു മൂന്നു കിളിയും പറന്നു പോണ പോലെ തോന്നി.. ഈശ്വരാ.. ആലിന്റെ ചുവട്ടില്‍ നിന്നാല്‍ ചിറ്റപ്പന്‍ പറയുന്ന പോലെ തെങ്ങിന്റെ മണ്ട പോലും കണ്ടിട്ടുമില്ല , ചീത്തപ്പേര് മുഴുവന്‍ കേള്‍ക്കുകയും ചെയ്തു.. ഇത്രെയും നാള്‍ അതിന്റെ ചുവട്ടില്‍ ചൊറി കുത്തി ഇരുന്നിട്ടും ഇങ്ങനെ ഒരു ഐഡിയ ഒരു അലവലാതിയുടെയും ബുദ്ധിയില്‍ ഉദിച്ചില്ലല്ലോ എന്ന ചിന്ത എന്നെ പുച്ചിച്ചു തള്ളി..
ചിറ്റപ്പനും മാങ്ങയും അടിച്ചു കൊരങ്ങായിക്കഴിഞ്ഞിരുന്നു ..
എന്നെ വിളിച്ചു അവിടെ നിര്‍ത്തിയിട്ടുള്ള കാര്യം പോലും മറന്നു വീണു കിടക്കുന്ന കോട്ടമാങ്ങയും ചിറ്റപ്പനും ഓര്‍മകളില്‍ മുഴുകി ചിരിയും ബഹളവും ഒച്ചപ്പാടും..
ഞാനോ ? ഗാഥ തുണി മാറുന്നത് കണ്ടിട്ട് ഇറങ്ങി നടക്കുന്ന വന്ദനത്തിലെ ലാലേട്ടന്‍ മാതിരി ഞാന്‍ അവിടുന്ന്നു തിരിഞ്ഞു നടന്നു !
അന്ന് ആല്‍ച്ചുവട്ടില്‍ നിശബ്ദരായിരിക്കുന്ന ഞങ്ങളെക്കണ്ട് അമ്പലത്തില്‍ വന്നവര്‍ വാ പൊളിച്ചു.. ഇവന്മാര്‍ക്കിതെന്തു പറ്റി എന്ന ഭാവമായിരുന്നു എല്ലാവര്ക്കും.. എന്തോ ഉടായിപ്പ് പ്ലാന്‍ ചെയ്യുകയാണ് എന്ന് വരെ ചില തല്‍പ്പരകക്ഷികള്‍ അടക്കം പറഞ്ഞു.. ഞങ്ങള്‍ പക്ഷെ കടുത്ത ചിന്തയിലായിരുന്നു.. ഓള്‍ഡ് ജെനറേഷന്‍ ഞങ്ങളെക്കാള്‍ കിടിലങ്ങളായിരുന്നു എന്ന ചിന്ത ഞങ്ങളുടെ ഇന്ഫീരിയോരിട്ടി കോംപ്ലെക്സ് ഡബിളാക്കി.. എല്ലാവരുടേം നോട്ടം പൂട്ടിയിട്ടിരുന്ന ഊട്ടുപുരയിലായി..
ഊട്ടുപുര - പണ്ടുകാലത്ത് നാട്ടിലെ എല്ലാവര്ക്കും ഭക്ഷണം കൊടുത്തിരുന്ന സ്ഥലമാണ്.. ഇടയ്ക്കെപ്പോഴോ യക്ഷിയുടെ ആവാസകേന്ദ്രമായെന്നു പോലും.. അന്ന് പൂട്ടിയതാണ്.. ദ്രവിച്ചു തുടങ്ങി.. ഇത് വരെ ആരും തുറന്നിട്ടില്ലാ എന്നാണു കഥ...
ഊവ്വാ .. ചിറ്റപ്പനും സംഘവും അതിലായിരുന്നു കുടികിടപ്പ്..അത് നാട്ടുകാര്‍ക്ക് അറിയില്ലല്ലോ !!
ഞങ്ങളും തീരുമാനിച്ചു.. അതിനുള്ളില്‍ കയറിപ്പറ്റണം.. അതാവുമ്പോള്‍ ആരും അങ്ങോട്ട് വരികയുമില്ല.. കുളക്കടവ് വൃത്തിയായി കാണുകയും ചെയ്യാം ..
കൂട്ടത്തില്‍ ഏറ്റവും അലമ്പനായ ഞാന്‍ തന്നെ പ്ലാന്‍ വരച്ചു.. എന്നെക്കാള്‍ അലമ്പനായ സുകുവാണ് പിന്നെയുള്ള ബുദ്ധി സ്രോതസ്സ്.. അതിലും അലമ്പനായ സുനിക്ക് ഒരു സംശയം . അല്ലാ... ഇനി അതിനുള്ളില്‍ ശെരിക്കും യക്ഷി ഉണ്ടാവുമോ ?
ഒരു നല്ല കാര്യത്തിനു ഇറങ്ങുമ്പോള്‍ ഇമ്മാതിരി ഉടക്ക് പറയല്ലെടെയ് എന്ന ഭാവത്തില്‍ ഞങ്ങള്‍ ലവനെ നോക്കി സഹതപിച്ചു.. ഇത് കേട്ട് താറാവ് എന്ന സജി കൂടുതല്‍ സജീവമായി.. അവന്റെ കോണ്ട്രിബ്യൂഷന്‍ - " വട കാണിച്ചു നില്‍ക്കുന്ന യക്ഷിയാണ് വടയക്ഷി എന്ന് എന്റെ അമ്മാവന്‍ പറയുന്നത് കേട്ടിട്ടുണ്ട് " എന്ത് ഓര്‍ത്തിട്ടാണോ എന്തോ .. അവന്റെ കണ്ണുകള്‍ തിളങ്ങുന്നു !
ബെസ്റ്റ് കണ്ണാ .... ഇവനാണ് യഥാര്‍ത്ഥ പോരാളി.. ആത്മവിശ്വാസവും ആര്‍ത്തിയും തുളുമ്പി നില്‍ക്കുന്ന അവന്റെ മുഖത്തേക്ക് ഞങ്ങള്‍ ആരാധനയോടെ നോക്കി.. ലവന്റെ അമ്മാവനും എന്റെ ചിറ്റപ്പനും മുട്ടന്‍ കൂട്ടുകാര്‍ ആണല്ലോ എന്ന കാര്യവും ഓര്‍ത്തു !!
ഒടുവില്‍ പ്ലാന്‍ റെഡി ആയി.. ഓപറേഷന്‍ ഊട്ടുപുര !
[അല്ലാ.. തുടരണോ ? ?]
കൊല കൊല കൊല, പറ്റിക്കല്ല് കേട്ടാ, പാതി നിര്‍ത്തിയാല്‍ കൊന്നുകൊലവിളിയ്ക്കും ഏത് കൊലകൊമ്പനായാലും :)
ReplyDeleteതുടരൂ :)
(സ്വാഗതം)
ReplyDeleteതുടരണം..
എന്നിട്ടെന്തായി?
ഓപ്പറേഷന്‍.........??
ലവന്റെ അമ്മാവനും എന്റെ ചിറ്റപ്പനും മുട്ടന്‍ കൂട്ടുകാര്‍ ആണല്ലോ എന്ന കാര്യവും ഓര്‍ത്തു !!
ഹ..ഹ..ഹ
തുടരൂ...തുടരൂ...ബാക്കി ഭാഗങ്ങള്‍ പോരട്ടെ..
ReplyDeleteതുടരൂ...തുടരൂ...ബാക്കി ഭാഗങ്ങള്‍ പോരട്ടെ..
ReplyDeleteചെര്‍പ്പില്‍ക്കാവിലെ വെടിക്കെട്ടിന് പൊട്ടിക്കുന്ന അമിട്ട് ഒരെണ്ണം എന്റെ തലയുടെ ഏകദേശം ദക്ഷിണ-മധ്യ ഭാഗത്തായി പൊട്ടുന്ന പോലൊരു തെളിച്ചം !
ReplyDeleteനല്ല ഹ്യൂമര്‍സെന്‍സുണ്ട്. ധൈര്യമായി തുടരുക.
ബൂലോകത്തേക്ക് സ്വാഗതം.. കഴിയുമെങ്കിൽ ജാലകം അഗ്രിയിൽ കൂടി രജിസ്റ്റർ ചെയ്യു.. കൂടുതൽ പേർ വായിക്കട്ടെ...
ReplyDeleteകൊലകൊമ്പന്‍ തുടരൂ....
ReplyDeleteഎഴുത്ത് രസകരം. പുതുമുഖമല്ലെന്ന് തോന്നുന്നല്ലോ. ബാക്കി കൂടെ എഴുതൂ...
ReplyDeleteഹഹ ചിറ്റപ്പന് ഒരു ഉസ്താദ് ആയിരുന്നു അല്ലേ
ReplyDelete"ഓയ് പ്രാജി ഡര്‍ണാ കീ ഹേ ലിഖ് യാര്‍"
ഹഹ ചിറ്റപ്പന് ഒരു ഉസ്താദ് ആയിരുന്നു അല്ലേ
ReplyDelete"ഓയ് പ്രാജി ഡര്‍ണാ കീ ഹേ ലിഖ് യാര്‍"
ഹഹ ചിറ്റപ്പന് ഒരു ഉസ്താദ് ആയിരുന്നു അല്ലേ
ReplyDeleteഓയ് പ്രാജി ഡര്‍ണാ കീ ഹേ ലിഖ് യാര്‍
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി !
ReplyDelete@വേദ വ്യാസന്‍ - പറ്റിക്കണമെന്നു തന്നെയാ വിചാരിച്ചിരുന്നത്.. ഇനി ഇല്ല :-)
@അരുണ്‍ കായംകുളം : ഓപ്പറേഷന്‍ വിജയിച്ചു രോഗി മരിച്ചു - എന്ന് ആരോ പറഞ്ഞത് ഓര്മ വരുന്നു.. തുടരാം ചേട്ടാ
@രഘുനാഥന്‍ - ദാ ഇപ്പൊ വരും
@കുമാരന്‍ - നന്ദി കുമാരേട്ടാ
@Manoraj - താങ്ക് യു ! ജാലകത്തിലും തല വച്ചു ;-)
@Mahesh - ഡാന്ക്യു ;-)
@Renjith - ഉറപ്പായിട്ടും തുടരാം
@ശ്രീ - ഈ ലേബലില്‍ പുതുമുഖം തന്നെ.. .. ഇതിനു മുന്പ് ഒരു നാലഞ്ചു പോസ്റ്റ് ഇട്ടിട്ടുണ്ട്.. സ്വന്തം പേരില്‍ ഒരു ബ്ലോഗില്‍ .. ഇത് ഒരു പരീക്ഷണം ;-)
@Pd - ഓയി ബല്ലേ ബല്ലേ .. ലിഖ്ദിയ ഭയ്യ :-)
"ഞാനോ ? ഗാഥ തുണി മാറുന്നത് കണ്ടിട്ട് ഇറങ്ങി നടക്കുന്ന വന്ദനത്തിലെ ലാലേട്ടന്‍ മാതിരി ഞാന്‍ അവിടുന്ന്നു തിരിഞ്ഞു നടന്നു ! " - കൊള്ളാം
ReplyDelete:-)
തുടരു
ReplyDeleteഇനിയും തുടരണമെന്നോ? എന്ത് ചോദ്യായിത്? പിന്നല്ലാതെ. ലക്‌ഷം ലക്‌ഷം പിന്നാലെ...........
ReplyDeleteഎല്ലാ കാര്യങ്ങളും ഈ ആരെങ്കിലും അമിട്ട് പൊട്ടിച്ചാലേ കത്തൂളോ... ആര് പൊട്ടിച്ചാലും ഇല്ലേലും കഥകള്‍ തുടരണേ..... :)
ReplyDelete