Thursday, April 1, 2010

ഏപ്രില്‍ ഫൂള്‍ എഡിഷന്‍

U/A
Readers' discretion requested
ന്നത്തെ കാലത്ത് ഒരു ഏപ്രില്‍ ഫൂള്‍ പ്രോഗ്രാം ഭംഗിയായി നടത്താന്‍ എന്തെളുപ്പമാണ്‌.. നട്ടപ്പാതിരയ്ക്ക് ഏതെങ്കിലും ഒരു പബ്ലിക് കോയിന്‍ ബൂത്തില്‍ ചെല്ലുക , 101 കറക്കുക , എന്നിട്ട് പറയുക 'എംജീ റോഡിലെ കൊണാട്ട് പ്ലാസില്‍ ഉള്ള ഈഫല്‍ ടവറിന്റെ എഴുപത്തിനാലാം നിലയില്‍ വന്‍ തീപ്പിടുത്തം' എന്ന് !

മതി..ധാരാളം.. ഇനി പതുക്കെ മാറി നില്‍ക്കുക , ഷോ ആസ്വദിക്കുക ..

ഇല്ലാത്ത മണിയൊക്കെ ഒരു കണക്കിനു മുഴക്കി പറന്നു വരുന്ന ഫയര്‍ എന്‍ജിനുകള്‍ എംജി റോഡില്‍ ചെന്നു നോക്കുമ്പോള്‍ അതാ, തട്ടുകടയിലെ ജോസപ്പേട്ടന്‍ ബീഡി കത്തിക്കാന്‍ പോലും തീ കിട്ടാതെ അലയുന്ന കാഴ്ച കാണുന്നു.. മറ്റേ തീ വിളിച്ചറിയിച്ചവനെ തെറിയും പറഞ്ഞു ലവന്മാര് തിരിച്ചു പോകുന്നത് കണ്ടു മനസ്സില്‍ നാലു ഏപ്രില്‍ ഫൂളും പറഞ്ഞു വീട്ടില്‍ പോകുക.. എത്ര മനോഹരമായ ആചാരം..

എന്നാല്‍ ഇതല്ലായിരുന്നു അന്നത്തെ അവസ്ഥ.. ടെലഫോണ്‍ എന്ന് പറയുന്ന സാധനം നാട്ടില്‍ ഒരെണ്ണം പോലുമില്ല.. ഫയര്‍ (എഞ്ചിന്‍) പോയിട്ട് മുത്തുച്ചിപ്പി പോലും ഇറങ്ങാത്ത കാലം .. ഞങ്ങളുടെ ഏപ്രില്‍ഫൂള്‍ സ്പെഷ്യല്‍ എന്ന് പറയുന്നത് നെയിംബോര്‍ഡ് സ്വാപ്പിംഗ് എന്ന വെറും ചീളു കേസില്‍ ഒതുങ്ങിയിരുന്നു..

പക്ഷെ ആര്‍ക്കും ഉപദ്രവമില്ലാത്ത ഈ ചെറിയ കുസൃതികള്‍ നാട്ടുകാരും ആസ്വദിച്ചു പോന്നിരുന്നു !

വറുഗീസ് മാപ്പിളയുടെ ഇറച്ചിക്കടയുടെ ബോര്‍ഡ് എടുത്ത് രവിയണ്ണന്റെ ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ വച്ചു -- ഇറച്ചി വെട്ടും പോലെയുള്ള മുടി വെട്ടല്‍ ആയിരുന്നു തീം ... നാട്ടുകാര്‍ ചിരിച്ചു !

യാതൊരു നിയന്ത്രണവുമില്ലാതെ വംശപരമ്പര സൃഷ്ടിക്കുന്ന രാഘവന്‍ ചേട്ടന്റെ വീടിനു മുന്നില്‍ അവതാക്കുഞ്ഞിന്റെ പോള്‍ട്രീ ഫാമിന്റെ ബോര്‍ഡ് വച്ചു.. ജീമെയില്‍ സ്റ്റോറെയ്ജ് കപ്പാസിറ്റി കാണിക്കും പോലെ 'സ്റ്റില്‍ കൌണ്ടിംഗ്' -- അതായിരുന്നു തീം... നാട്ടുകാര്‍ ചിരിച്ചു !

എലിവിഷം വില്‍ക്കാനുണ്ട് എന്ന ബോര്‍ഡ് റേഷന്‍ കടയുടെ മുന്നില്‍ വച്ചു.. അരിയുടെ ക്വാളിറ്റി ആയിരുന്നു തീം.. പക്ഷെ നാട്ടുകാര്‍ ചിരിച്ചില്ല .. ഇതിനു പിന്നില്‍ ഞങ്ങളാണെന്ന് അറിയാവുന്ന ചിറ്റപ്പന്‍ പോലും അത് കണ്ടു വഴക്ക് പറഞ്ഞു.. "ഇതില്‍ എന്തുവാടാ ഇത്ര കോമഡി.. അതൊരു സത്യമല്ലേ" ? അതായിരുന്നു പുള്ളിയുടെ പ്രശ്നം !

ഞങ്ങളുടെ നാട്ടില്‍ ആദ്യമായി ഒരു സ്റ്റേഷനറിക്കട തുടങ്ങിയ അപ്പുവേട്ടന്‍ അതിനടുത്തു തന്നെ ചെരിപ്പുകള്‍ക്ക് വേണ്ടി തുടങ്ങിയ A/C (ആസ്ബസ്റ്റോസ് കണ്ടീഷണ്ട്) മുറിയുടെ മുന്നില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു.. കട തുടങ്ങിയ ദിവസം മുതല്‍ എന്നും എപ്പോഴും അവിടെ തൂങ്ങിക്കിടന്നിരുന്ന ആ ബോര്‍ഡിലെ വാചകങ്ങള്‍ ഞങ്ങളെ എന്നും ആകര്‍ഷിച്ചുവിരുന്നെങ്കിലും ആ നാട്ടില്‍ ഞങ്ങളോട് സ്നേഹമുള്ള ഏക വ്യക്തി എന്ന നിലയിലും , അവിടുന്ന് വല്ലപ്പോഴും ഫ്രീ ആയി കിട്ടാറുള്ള സിപ്-അപ്പിന്റെ നന്ദി മനസ്സില്‍ ഉള്ളതിനാലും ആ ബോര്‍ഡിന്റെ അഭംഗി ഞങ്ങള്‍ അപ്പുവേട്ടനോട് പറഞ്ഞിരുന്നില്ല .. പക്ഷെ , ഈ സംഭവത്തിലെ നായകന്‍ ആവാന്‍ പോകുന്ന ആ ബോര്‍ഡ് എപ്പോള്‍ കണ്ടാലും ഞങ്ങള്‍ അറിയാണ്ട് ചിരിച്ചു പോയിട്ടുണ്ട്..

എനിവേയ്സ്.... മാര്‍ച്ച്‌ 31 !! അതായിരുന്നു ആ ദിവസം.. അടുത്ത ദിവസം ആര്‍ക്കിട്ടെങ്കിലും ഒരു പണി കൊടുക്കണം എന്ന ചിന്ത എല്ലാ വര്‍ഷവും ഞങ്ങളെ അലട്ടുന്ന ഒരു വലിയ പ്രശ്നമായിരുന്നു.. ആല്‍ത്തറ ബ്രദേര്‍സ് ആയതിനു വളരെ ശേഷമുള്ള ഒരു വിഡ്ഢിദിനത്തലേന്നു ഞങ്ങള്‍ വീണ്ടും ചിന്തന്‍ ബൈട്ടക്കിനു ഇരുന്നു !

ഇനി അല്‍പ്പം ഫ്ലാഷ് ബാക്ക് !

ആയിടയ്ക്കാണ് അക്കരെ നിന്നും ഗള്‍ഫ് പാച്ചുവേട്ടന്റെ ഭാര്യ വിലാസിനി ഞങ്ങളുടെ നാട്ടില്‍ ചിട്ടിക്കമ്പനിയും സ്വര്‍ണപ്പണയവും നടത്താന്‍ വന്നത്. ഞങ്ങടെ റഡാറിന്റെ റേഞ്ച് അക്കര വരെ ചെന്നിരുന്നതിനാല്‍ , ആയമ്മ ചെറിയൊരു വശപ്പിശകായിരുന്നു എന്നുള്ള കാര്യം ഞങ്ങള്‍ക്ക് നേരത്തേ അറിയാമായിരുന്നു.. ഞങ്ങടെ നാട്ടിലെ പഞ്ചായത്ത് മെമ്പര്‍ നാറാണന്‍കുട്ടി ആയിരുന്നു ആയമ്മയുടെ ഇവിടുത്തെ ഡ്രൈവര്‍ .. ആണുങ്ങളെ ചിരിച്ചു കാണിച്ചു വശത്താക്കി ചിട്ടിയില്‍ ചേര്‍ക്കുന്ന വിലാസിനിക്കെതിരെ നാട്ടിലെ പെണ്‍പട രഹസ്യ യോഗങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും മെമ്പര്‍ നാറാണന്‍കുട്ടിയുടെ ബലത്തില്‍ (ആ ബലമല്ല !) ആയിരുന്നു ആയമ്മ അവിടെ വിലസിയിരുന്നത് ! ഉള്ളത് പറയാലോ.. ആയമ്മ നല്ല ഡമാറു ഐറ്റം ആയിരുന്നു !!

മറ്റു പലരെയും പോലെ തന്നെ ഞങ്ങളുടെ ഗാങ്ങിനെ ആയമ്മയ്ക്കും നല്ല കലിയായിരുന്നു.. നാട്ടിലെ തിളയ്ക്കുന്ന യൌവ്വനം ആയിരുന്നല്ലോ ഞങ്ങള്‍ .. അനീതിയും അക്രമവും കണ്ടാല്‍ എവിടെയും ഞങ്ങള്‍ പറന്നു ചെല്ലുമായിരുന്നു.. (വേണ്ടാ വേണ്ടാ.... അനീതി, അക്രമം എന്നൊന്നും ആരും പെണ്‍പിള്ളേര്‍ക്ക് പേരിടാറില്ല.. ഇത് ഒറിജിനല്‍ തന്നെട്ടാ ..)
വിലാസിനിയുടെ ലീലാവിലാസങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ കയ്യിലിരിപ്പ് അവര്‍ക്കും പിടിക്കാണ്ടിരിക്കണ ടൈം !

അങ്ങനെയിരിക്കെ, ഒരു മാല പണയം വയ്ക്കാന്‍ സനല്‍ വിലാസിനിയുടെ അടുത്ത് ചെന്നെങ്കിലും പണയം വച്ച മാലയുടെ പകുതിക്കാശു പോലും വിലാസിനി കൊടുത്തില്ല .. ഇത്രെയും കാശേ തരാന്‍ ഒക്കത്തുള്ളൂ എന്ന് വിലാസിനി പറഞ്ഞപ്പോള്‍ , "ഞാന്‍ ആയതു കൊണ്ടല്ലേ ഇത്രയും , നാറാണന്‍ ചേട്ടനായിരുന്നെങ്കില്‍ വിലാസിനി കൂട്ടിക്കൊടുക്കില്ലായിരുന്നോ" എന്നൊരു നിഷ്ക്കളങ്കമായ ചോദ്യം ചോദിച്ച സനലിനോട് "പ്ഫാ പട്ടീ , കൂട്ടിക്കൊടുപ്പ് നിന്റെ മറ്റവളുടെ തൊഴിലാടാ " എന്ന് മറുപടി പറഞ്ഞതോടെ വിലാസിനി ഞങ്ങളുടെ വര്‍ഗശത്രുവായി പ്രഖ്യാപിക്കപ്പെട്ടു !

ഫ്ലാഷ് ബാക്ക് കഴിഞ്ഞു.. വീണ്ടും മാര്‍ച്ച്‌ 31

ഇത്തവണ പണി വിലാസിനിയ്ക്കിട്ടു തന്നെ കൊടുക്കണം എന്ന് തീരുമാനിച്ചു.. ആയമ്മയുടെ ചിട്ടിക്കമ്പനിക്കും ഉണ്ടായിരുന്നു ഒരു നെയിം ബോര്‍ഡ്.. കറുത്ത ബോര്‍ഡില്‍ നല്ല മുഴുത്ത വെളുത്ത (അതെ .. മുഴുത്തു വെളുത്തു തുടുത്തു തന്നെ) അക്ഷരത്തില്‍ .....

വിലാസിനി ചിട്ടീസ്
പ്രൊപ്രൈറ്റര്‍ : പടിയ്ക്കകം വിലാസിനി

"അളിയാ , ഈ ബോര്‍ഡ് കണ്ടിട്ട് എന്തേലും തോന്നുന്നുണ്ടാ ? " ടെറര്‍ സുനി ചോദിച്ചു
"ബോര്‍ഡ് ഒക്കെ കണ്ടു എന്ത് തോന്നാന്‍ .. ലവരെ കാണുമ്പോള്‍ പലതും തോന്നാറുണ്ട് " സജിയുടെ കണ്ണുകളില്‍ ലത്‌ കെടന്നു വെട്ടിത്തിളങ്ങുന്നു !

എന്നാല്‍ സുനിയുടെ ബുദ്ധിയില്‍ അത് കത്തിക്കഴിഞ്ഞിരുന്നു.. അവന്‍ അത് ആവേശത്തോടെ ഞങ്ങളുമായി പങ്കു വച്ചു.. എല്ലാര്ക്കും കത്തിബോധിച്ചു.. പിന്നെല്ലാം പട പടാന്നായിരുന്നു .. പാതിരാത്രി തന്നെ അപ്പുവേട്ടന്റെ ചെരുപ്പ് കടയില്‍ നിന്നും ബോര്‍ഡ് പൊക്കി.. കുറച്ചു ചിരട്ടക്കരിയും സംഘടിപ്പിച്ചു നേരെ വിലാസിനിയുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നു ..ലോഡിംഗ് അണ്‍ലോഡിംഗ് ഒക്കെ വേഗം കഴിഞ്ഞു.. കരി കൊണ്ടു മിനുക്ക്‌ പണികളും നടത്തി..

എല്ലാവരും ഹാപ്പിയായി കിടന്നുറങ്ങി..

ഏപ്രില്‍ 1 . വീട്ടില്‍ അമ്മയും ഇളയമ്മയും വിലാസിനിയുടെ പേരും പറഞ്ഞു ചിരിക്കുന്നത് കേട്ടപ്പോള്‍ തന്നെ മനസിലായി.. സംഭവം എല്ലാരും അറിഞ്ഞു കഴിഞ്ഞു.. നാട്ടിലെ മീന്‍കാരി , ബിബിസി കാര്‍ത്ത്യായനി ആയിരിക്കണം സോഴ്സ്..

എന്തായാലും ഞങ്ങളുടെ പണി വിലാസിനിക്ക്‌ നന്നായി ഏറ്റു.. കുറച്ചു നാള്‍ നാട്ടുകാര്‍ക്ക് ഓര്‍ത്തു ചിരിക്കാന്‍ ഒരു വകയുമായി !

*

വിലാസിനി ചിട്ടീസ് - ആ ഭാഗം അപ്പുവേട്ടന്റെ ചെരിപ്പ് വില്‍പ്പനയുടെ പരസ്യ ബോര്‍ഡ് കൊണ്ട് അതേപടി വച്ചു മറച്ചു !
പ്രൊപ്രൈറ്റര്‍ : പടിയ്ക്കകം വിലാസിനി - അവിടെ കരികൊണ്ട് ചില പ്രയോഗങ്ങള്‍ നടത്തി..

റിസള്‍ട്ട്‌ ഇങ്ങനെയായിരുന്നു



വമ്പിച്ച ചപ്പല്‍ മേള ഇവിടെ !
പ്രൊപ്രൈറ്റര്‍ : പടക്കം വിലാസിനി



27 comments:

  1. അതൊരു ഒന്നൊന്നര പണി തന്നെ. അവര്‍ കുറേ നാളേയ്ക്കെങ്കിലും ഒതുങ്ങിക്കാണണമല്ലോ...

    ReplyDelete
  2. ആ വിലാസിനിക്കിട്ട് പണിയാന്‍ കുറെ പയറ്റെണ്ടി വന്നു അല്ലെ..?
    പടക്കം എന്ന് വേണ്ടായിരുന്നു.
    എന്തായാലും നാട്ടുകാരിയല്ലേ.
    അല്ലെങ്കില്‍ പോട്ടെ. അവള്‍ക്കങ്ങിനെ വേണം.

    ReplyDelete
  3. കലക്കി അളിയാ!! ചിരിച്ചു മറിഞ്ഞു, ക്ലൈമാക്സ് സൂപ്പര്‍

    ReplyDelete
  4. അതൊരു സൈസ് പണി തന്നെ ആയി ഇഷ്ട ..കൊമ്പ കലക്കി ട്ടോ .....

    ReplyDelete
  5. വിലാസിനിയെ അങ്ങിനെ ബ്ലോഗിലും എത്തിച്ചു അല്ലേ.. നല്ല പി.ആർ.ഒ. തന്നെ.. ഹ..ഹ..

    ReplyDelete
  6. athu kollam padakam vilasini padakam pottunnathu pole potti alle?

    iniyum poratte kadhakal

    ReplyDelete
  7. കൊമ്പാ, തകര്‍ത്തൂ...
    ഫോമിലോട്ടു വന്നൂട്ടാ...
    എല്ലാ ഭാഗങ്ങളും ചിരിപ്പിച്ചുവെങ്കിലും ആ റെഷന്‍കടയുടെ കാര്യം കുറച്ചു ഫീല്‍ ചെയ്തൂട്ടാ..
    അപ്പോള്‍ ടമാര്‍ പടാര്‍...:)

    ReplyDelete
  8. ഹ ഹ കൊമ്പാ....അതൊരു ഒന്നൊന്നര പണിയായിപ്പോയി..
    (പക്ഷെ വടക്കന്‍ കേരളത്തില്‍ ചപ്പലിനു ഒരു മീനിങ്ങെ ഉള്ളൂ..)

    ReplyDelete
  9. appo pooravathigam shakthiyode komban kola tudangiii............:)

    ReplyDelete
  10. എന്നിട്ട് ബാക്കി എന്തായി? വിലാസിനി പരിപാടിയൊക്കെ പൂട്ടി കെട്ടിയോ?

    ഹാപ്പി വിഢി ദിനാശംസകള്‍... :)

    ReplyDelete
  11. കൊമ്പന്‍പരാക്രമങ്ങള്‍

    ReplyDelete
  12. ഹ ഹ ഹ.. കൊലകൊമ്പാ… കലക്കി.. പാവം “പടക്കം വിലാസിനി.“

    ReplyDelete
  13. കൊമ്പാ....അതൊരു ഇരുപത്തെട്ടിന്റെ പണിയായിപ്പോയി

    ReplyDelete
  14. പടക്കം അതാണ് ലതിന്‍റെ ലത്! കലക്കീട്ടാ :)

    ReplyDelete
  15. കലക്കി കൊലകൊമ്പാ..!

    ReplyDelete
  16. കൊമ്പന്‍, ഇതാണല്ലേ എട്ടിന്‍റെ പണി എന്ന് പറയുന്നത്

    അന്ന് നനഞ പടക്കം ഇതുവരെ ഉണങ്ങിയില്ലേ

    ReplyDelete
  17. നിങ്ങള്‍ ആല്ത്തറ ഗ്രൂപ്പ് അസ്സൂയ മൂത്ത് ചെയതതാന്നേ ഞാമ്പറയൂ .....

    വിലാസിനി ചരിതം ഹും..... യു/അ അത്ര വല്യപ്രശ്നം ഒന്നുമില്ല ആശാനേ

    ReplyDelete
  18. കൊമ്പന്‍ ഇത് കലക്കീലോ. ആ റേഷന്‍ കട സംഭവം രസായി.
    പോസ്റ്റ്‌ ഇന്നാ കണ്ടത്. നന്നാകുന്നുണ്ട്.

    ഷാജി ഖത്തര്‍.

    ReplyDelete
  19. കഷ്ടം!! ഈ കഥ വായിച്ചപ്പോള്‍‍, ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരാണായിട്ട് ജനിക്കണം എന്ന് തോന്നിപ്പോയി... ഈ ജന്മം എനിക്ക്‌ എന്തൊക്കെയായാണ്‌ മിസ്സ് ചെയ്തത്!!

    അസൂയ.. നല്ല അസൂയ.. അതുകാരണം നന്നായിയെന്നൊന്നും ഞാന്‍ പറയാന്‍ പോണില്ല.

    ReplyDelete
  20. അതൊരു ഒനൊന്നര പ്രയോഗം ആയല്ലോ

    ReplyDelete
  21. ആ റേഷൺ കട സംഭവം വായിച്ച് ഞാൻ നെഞ്ചത്തടിച്ച് കരഞു കൊംബാ
    :-)

    ReplyDelete
  22. എന്റെ കൊലകൊമ്പാ...വിലസിനിക്കിട്ടു പണിത പണി ഠമാറ് തന്നെ...ഇത്രയും വലിയ പുള്ളിയാണെന്ന് ഞാന്‍ വിചാരിച്ചില്ല...

    ReplyDelete
  23. മാഷേ...കിടിലം ...
    ഒറ്റയിരുപ്പിനു എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു......
    അടുത്തത് പ്രതീക്ഷിക്കുന്നു

    ReplyDelete
  24. സത്യത്തിൽ വിഷുവിനു വന്ന ആശംസ വഴിയാണ് ഇങ്ങെത്തിയത് .എല്ലാ പോസ്റ്റും വായിച്ചു വളരെയധികം ചിരിക്കാനുള്ള വകകൾ ഉണ്ട് കേട്ടൊ എല്ലാത്തിലും വളരെ ഇഷ്ട്ടപെട്ടു

    ReplyDelete
  25. അളിയാ ഇതാണ് പണി ... നല്ല എട്ടിന്റെ പണി.

    www.venalmazha.com

    ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)